റോയൽ എൻഫീൽഡ്,ബൈക് പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആഗോള മോഡലായ ഗറില്ല 450 പുറത്തിറക്കി. ഓഗസ്റ്റിൽ ഡെലിവറികൾ ആരംഭിക്കുമെന്നു പ്രതീഷിക്കുന്നു .ഇന്ത്യ, യുകെ, യൂറോപ്പ് എന്നിവിടങ്ങളിൽ ഇപ്പോൾ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. അടുത്ത വർഷം ആദ്യം മുതൽ ഘട്ടംഘട്ടമായി ഗറില്ല 450 മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും.
ഇന്ത്യയിൽ, റോയൽ എൻഫീൽഡ് ഗറില്ല 450, ട്രയംഫ് സ്പീഡ് 400, ഹോണ്ട സിബി 300 ആർ, ഹസ്ക്വർണ സ്വാർട്ട്പിലൻ 401 എന്നിവയിൽ നിന്നാണ് മത്സരം പ്രതീക്ഷിക്കുന്നത്
ഈ പുതിയ റോഡ്സ്റ്ററിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട മികച്ച അഞ്ച് കാര്യങ്ങൾ .
1. റോയൽ എൻഫീൽഡ് ഗറില്ല 450 മൂന്ന് വ്യത്യസ്ത വകഭേദങ്ങളിൽ ലഭ്യമാണ് :
അനലോഗ് ,ഡാഷ്, ഫ്ലാഷ്
2. കളർ ഓപ്ഷനുകൾ
അഞ്ച് വൈബ്രന്റ് കളർ ഓപ്ഷനുകളാണ് ഗറില്ല 450-ക്ക് ലഭ്യമായിട്ടുള്ളത്.
- അനലോഗ്: സ്മോക്ക് സിൽവർ, പ്ലായാ ബ്ലാക്ക്
- ഡാഷ്: പ്ലായാ ബ്ലാക്ക്, ഗോൾഡ് ഡിപ്
- ഫ്ലാഷ് : എൽലോ റിബൺ, ബ്രാവ ബ്ലൂ3.
3.വില വെത്യാസങ്ങൾ:
ഓരോ വേരിയന്റുകളുടെയും (എക്സ്-ഷോറൂം) വില ഇതാ
- അനലോഗ്: 2.39 ലക്ഷം രൂപ
- ഡാഷ്: 2.49 ലക്ഷം രൂപ
- ഫ്ളാഷ്: 2.54 ലക്ഷം രൂപ
4. ശ്രദ്ധേയമായ സവിശേഷതകൾ
റോയൽ എൻഫീൽഡ് ഗറില്ല 450 ആകർഷകമായ സവിശേഷതകളാൽ നിറഞ്ഞിരിക്കുന്നു:
- എൽഇഡി ഹെഡ്ലൈറ്റ്, ടെയിൽലൈറ്റ്, ബ്ലിങ്കറുകൾ.
- മസ്ക്കുലാർ ഫ്യൂവൽ ടാങ്ക്
- സ്റ്റെപ്പിഡ് ബെഞ്ച് സീറ്റ്
- റൗണ്ട് മിറർ
- അപ്സ്വെപ്റ്റ് സൈലൻസർഅസിസ്റ്റും
- സ്ലിപ്പ് ക്ലച്ചുംറൈഡ്-ബൈ-വയർ സാങ്കേതികവിദ്യ,
- ഒന്നിലധികം റൈഡ് മോഡുകൾ (performance and eco)
- ആർഇ ആപ്പ് 5 വഴി ഗൂഗിൾ മാപ്സ് സപ്പോർട്ടുള്ള 4 ഇഞ്ച് ട്രിപ്പർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ.
5.സാങ്കേതിക സവിശേഷതകൾ
ഷെർപ 450 പ്ലാറ്റ്ഫോമിൽ നിർമ്മിച്ചിരിക്കുന്ന റോയൽ എൻഫീൽഡ് ഹിമാലയൻ 450-ൽ 452 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് ഷെർപ എഞ്ചിനാണ് കരുത്തേകുന്നത്.
6 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ ഈ എഞ്ചിൻ 40 bhp കരുത്തും 40 Nm torque ഉം ഉത്പാദിപ്പിക്കുന്നു.
റോഡ്സ്റ്ററിന്റെ സവിശേഷതകൾ:
- ട്വിൻ ഡബിൾ ട്യൂബ് സ്പൈൻഫ്രെയിം
- 43 എംഎം ടെലിസ്കോപ്പിക് ഫ്രണ്ട് സസ്പെൻഷൻ
- 17 ഇഞ്ച് അലോയ് വീൽ വിത്ത് ട്യുബ് ലെസ്സ് ടയർ
- ബ്രേക്കിംഗ് സിസ്റ്റം വിത്ത് എ 310 എംഎം ഫ്രണ്ട് ഡിസ്ക് ആൻഡ് എ 270 എംഎം റിയർ ഡിസ്ക്
- സ്റ്റാൻഡേർഡ് ഡ്യുവൽ ചാനൽ എബിഎസ്
പുതിയ റോയൽ എൻഫീൽഡ് ഗറില്ല 450-യെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് ? ഏത് വകഭേദത്തിലോ നിറത്തിലോ ആണ് നിങ്ങൾക്ക് ഏറ്റവും താൽപ്പര്യം? കമന്റുകളിൽ ഞങ്ങളെ അറിയിക്കുക! നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളോ ചിന്തകളോ ഉണ്ടെങ്കിൽ, അവ ചുവടെ പങ്കിടാൻ മടിക്കേണ്ടതില്ല. നിങ്ങളിൽ നിന്ന് കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു!
0 അഭിപ്രായങ്ങള്‍